
വിദ്യാര്‍ത്ഥികളിലെ ഇംഗ്ലീഷ് ഭാഷാശേഷി പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ പരപ്പനങ്ങാടി സബ്ജില്ലാതല ഉദ്ഘാടനം വെന്നിയൂര്‍ ജിഎംയുപി സ്‌കൂളില്‍ നടന്നു.
5 ,6 ക്ലാസുകളില്‍ പഠിക്കുന്ന മലയാളം മീഡിയം കുട്ടികളെ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്താകമാനം 163 വിദ്യാലയങ്ങളെയും ജില്ലയില്‍ 17 വിദ്യാലയങ്ങളെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പരപ്പനങ്ങാടി ഉപജില്ലയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വെന്നിയൂര്‍ ജി എം യു പി സ്‌കൂളിലാണ് പദ്ധതി നടപ്പിലായിരിക്കുന്നത്.പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളര്‍ത്തിയെടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
സബ്ജില്ലാതല ഉദ്ഘാടനം വെന്നിയൂര്‍ സ്‌കൂളില്‍ ഓഗസ്റ്റ് 30ന് ഉച്ചക്ക് 2 .30ന് തിരൂരങ്ങാടി മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു.തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ നൗഫല്‍ പിടി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ബിപിസി കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
റിയോ ആന്റണി ബി ആര്‍ സി ട്രെയിനര്‍ പരപ്പനങ്ങാടി, വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ ,സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌പെഷ്യല്‍ ട്രെയിനര്‍ അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.ഹെഡ്മാസ്റ്റര്‍ ഐ സലിം, പിടിഎ പ്രസിഡണ്ട് അസീസ് കാരാട്ട് ,എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, ഇ എല്‍ ഇ പി റിസോഴ്‌സ് ടീച്ചര്‍ ലിജി, കോഡിനേറ്റര്‍ സുനിത,ഇംഗ്ലീഷ് അധ്യാപിക ഷൈനി എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




