Section

malabari-logo-mobile

ഇംഗ്ലണ്ട് പുറത്തേക്കുള്ള വഴിയില്‍

HIGHLIGHTS : തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയ ഇഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തേക്കുളള വഴിയില്‍ . ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ...

ALeqM5i5lLKnLkxXD8HHctmdCOe6foCQjg copyതങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയ ഇഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തേക്കുളള വഴിയില്‍ . ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉറുഗ്വേയ് തങ്ങളുടെ പ്രിയതാരം ലൂയിസ് സുവാരസിന്റെ മനോഹരമായ രണ്ട് ഗോളുകളിലൂടെ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു.

പരിക്ക് പൂര്‍ണ്ണമായും ഭേദമാകാതെ കളിക്കാനിറങ്ങിയ സൂവാരസ് ലഭിച്ച മികച്ച രണ്ടവസരങ്ങള്‍ ഗോളാക്കി തന്റെ രാജ്യത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.
കളിയുടെ 39ാംമിനിട്ടില്‍ കവാനി കളത്തിന്റെ ഇടതുവശത്തുകൂടി പന്തുമായി കുതിച്ചെത്തി നല്‍കിയ പാസ് സുവാരസ് ഇഗ്ലീഷ് പോസ്റ്റിലേക്ക് മനോഹരമായി കുത്തിയിടുകയായിരുന്നു. ഗോള്‍ വീണതോടെ പൊരുതികളിച്ച ഇഗ്ലണ്ട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്ങിലും ഒരു ഗോള്‍ മടക്കാന്‍ 75ാം മിനറ്റുവരെ കാത്തിരിക്കേണ്ടിവന്നു. വലതുവിങ്ങിലുടെ പന്തുമായി കയറിവന്ന ജോണ്‍സണ്‍ ഉറഗ്വായ് പ്രതിരോധക്കാരെ മറികടന്ന് നല്‍കിയ പാസ് വെറുതെ പോസ്‌ററിലേക്ക് തട്ടിയിടേണ്ട പണിയേ റൂണിക്കുണ്ടായിരുന്നൊള്ളു.ഈ ലോകകപ്പിലെ റൂണിയുടെ ആദ്യഗോളായിരുന്നു ഇത്

sameeksha-malabarinews

suvarasകളി സമനിലയിലവസാനിക്കുമെന്ന് തോന്നിയ നിമിഷങ്ങളിലാണ് സുവാരസിന്റെ വെടിയുണ്ടകണക്കെയുള്ള ഷോട്ട് ഇഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് പാഞ്ഞുകയറിയത്. ഉറുഗ്വായ് ഗോള്‍കീപ്പര്‍ മുസ്‌ക്കേര നീട്ടിയടിച്ച പന്ത് ജറാഡ് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ അമാന്തം ഒഴിഞ്ഞുനിന്നിരുന്ന സൂവാരസിന്റെ കാലുകളില്‍ എത്തിക്കുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ സുവാരസ് പന്ത് വലയിലേത്തിച്ചു.

ശേഷിച്ച അഞ്ചു നിമിഷം ഇഗ്ലണ്ട് ചില പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്ങിലും ലക്ഷ്യം നേടാനായില്ല. അവസാനനിമിഷം ഗോള്‍ക്കീപ്പറടക്കും ഇഗ്ലണ്ടിനു വേണ്ടി ഉറുഗ്വായ് പെനാല്‍ട്ടിഏരിയയില്‍ റെയ്ഡ് നടത്തിയിട്ടും ഫലമുണ്ടായില്ല.

കളിക്കളത്തില്‍ 62 ശതമാനം സമയം പന്ത് കൈവശം വച്ചത്  ഇഗ്ലണ്ടായിരുന്നു

ഇനി ഈ ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ ഇഗ്ലണ്ട് പുറത്താകാതിരിക്കണമെങ്ങില്‍ ഇറ്റലി ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും ഇഗ്ലണ്ട് കോസ്‌റ്റോറിക്കയെ വന്‍മാര്‍ജനില്‍ തോല്‍പ്പിക്കുകയും വേണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!