Section

malabari-logo-mobile

തൊഴിലവസരങ്ങൾ; മിനി ജോബ് ഫെയർ

HIGHLIGHTS : employment opportunities; Mini Job Fair

അധ്യാപക നിയമനം

മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി   വിഭാഗത്തില്‍ ഇംഗ്ലീഷ് ജൂനിയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 24ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.
കാവനൂര്‍.ഗവ.ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മലയാളം, എക്കണോമിക്‌സ് വിഷയത്തില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 24ന് രാവിലെ 11ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.

ആശ്രിത നിയമനം
പൊന്നാനി നഗരസഭയിലെ അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലമോ അതില്‍ കൂടുതലോ സ്ഥലം സൗജന്യമായിട്ട് നല്‍കിയവരില്‍ നിന്നും ആശ്രിത നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ഭൂമി വിട്ടു നല്‍കിയ രേഖകളുമായി പൊന്നാനി നഗരസഭയുടെ പഴയ കെട്ടിടത്തിലുള്ള പൊന്നാനി ഐ.എസി.ഡി.എസ് അഡീഷനല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0494 2664468.

അദ്ധ്യാപക നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍  കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 29ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 7356123523.

മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ ധനകാര്യ, ബാങ്കിംഗ് മേഖലയിലേക്ക് അഭിമുഖങ്ങൾ നടക്കുന്നു.  ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മണിക്ക്  തിരൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവരെ ഫിനാൻഷ്യൽ അഡ്വൈസർ ഒഴിവുകളിലേക്കും, ഡിഗ്രി യോഗ്യതയുള്ളവരെ ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ, യൂണിറ്റ് മാനേജർ, ഗോൾഡ് ലോൺ ഓഫീസർ, ടെല്ലർ, കാഷ്യർ തുടങ്ങി ഒഴിവുകളിലേക്കും പരിഗണിക്കുന്നതാണ്. യോഗ്യതയുള്ളവർ  ബയോഡാറ്റ, സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം തിരൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി  കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോൺ :  04832 734 737.

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും ഒന്നാം ക്ലാസ് ബിരുദവും വിത്തുകൾ കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് യോഗ്യത. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും  അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ ഒന്നിന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!