Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാഭവനില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

HIGHLIGHTS : Calicut University News; Help Desk opened at Pariksha Bhavan

പരീക്ഷാഭവനില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സേവനങ്ങള്‍ തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഓണ്‍ലൈന്‍ സേവനങ്ങളല്ലാതെ നേരിട്ട് പരീക്ഷാഭവനിലെത്തുന്നവര്‍ക്കായി വിദ്യാര്‍ഥികളെ സഹായിക്കാനായി അഞ്ച് കൗണ്ടറുകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററായ സുവേഗ, കാമ്പസ് റേഡിയോ ആയ റേഡിയോ സിയു എന്നിവക്ക് പുറമെ വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിന് പരീക്ഷാഭവനിലെ കൗണ്ടറുകള്‍ കൂടി പ്രയോജനപ്പെടുമെന്ന് വി.സി. പറഞ്ഞു. കോവിഡ് നിയന്ത്രണകാലത്ത് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ് ഡെസ്‌കാണ് ഇപ്പോള്‍ സ്ഥിരം സംവിധാനമാക്കിയത്. ബി.എ., ബി.കോം., ബി.എസ്സി., ഇ.പി.ആര്‍., ഇ.ഡി.ഇ. ബി.എ. എന്നീ വിഭാഗങ്ങള്‍ക്കാണ് കൗണ്ടറുകള്‍. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍, വിവിധ ബ്രാഞ്ച് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

സര്‍വകലാശാലയില്‍ ഫോക്ലോര്‍ ദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പ് ഫോക്ലോര്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. കേരള ഫോക്ലോര്‍ അക്കാദമി, ഫോക്ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ ഉമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷനായി. ഫോസില്‍സ് സെക്രട്ടറി കറസ്പോണ്ടന്റ് ഡോ.കെ.എം. ഭരതന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഫോക് ലോര്‍ പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മുടിയേറ്റ് അരങ്ങേറി. ചൊവ്വാഴ്ച വിവിധ സെഷനുകളിലായി സെമിനാറുകളും രാത്രി 7 മണിക്ക് രക്തേശ്വരി തെയ്യവും അരങ്ങേറും.

കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്സിലേക്ക് സപ്തംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 0494 2407350, 7351. (ugchrdc.uoc.ac.in)

പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്സ് പഠനവിഭാഗത്തില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍വകലാശാലകളിലെയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും യു.ജി.സി. റഗുലേഷന്‍ പ്രകാരം യോഗ്യതകളുള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് 24-ന് വൈകീട്ട് 3 മണിക്കുള്ളില്‍ സ്റ്റുഡന്റ്സ് ലോഗിന്‍ വഴി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്കിലിസ്റ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.

ഇംഗ്ലീഷ് പി.ജി. – പ്രവേശന പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് പി.ജി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ പ്രവേശന പരീക്ഷക്ക് ഹാജരാകുന്നതിനുള്ള സമ്മതം 24-ന് 3 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സമ്മതം അറിയിക്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഇന്റഗ്രേറ്റഡ് പി.ജി. – ട്രയല്‍ അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റില്‍ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് എം.എസ് സി. ബയോകെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഹിസ്റ്ററി മെയ് 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും 26 മുതല്‍ വിതരണം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മെയിന്‍ സെന്ററായിട്ടുള്ളവര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!