Section

malabari-logo-mobile

തൊഴിലവസരങ്ങൾ; കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു

HIGHLIGHTS : employment opportunities; Census of Agriculture: Employing Enumerators

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു

11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി ഒന്നാം ഘട്ട വിവരശേഖരണം നടത്തുന്നതിന് ജില്ലയില്‍ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്ല്യയോഗ്യതയോ ഉള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തേണ്ടത്. വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലമായി ലഭിക്കും. കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. കൃഷിയുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി മികച്ച കാര്‍ഷിക രീതികള്‍ സൃഷ്ടിക്കാനായാണ് അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ രാജ്യവ്യാപകമായി കാര്‍ഷിക സെന്‍സസ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള പട്ടിക പ്രകാരം നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്: ആഗസ്റ്റ് 29 രാവിലെ 9.30 ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊണ്ടോട്ടി നഗരസഭ: ആഗസ്റ്റ് 29 ഉച്ചയ്ക്ക് 2.ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്,  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്:‌ ആഗസ്റ്റ് 30 രാവിലെ 9.30  ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മലപ്പുറം, കോട്ടയ്ക്കല്‍ നഗരസഭ: ആഗസ്റ്റ് 30 ഉച്ചയ്ക്ക് 2. ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്: ആഗസ്റ്റ് 31 രാവിലെ 9.30 ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മഞ്ചേരി മുനിസിപ്പാലിറ്റി: ആഗസ്റ്റ് 31 ഉച്ചയ്ക്ക് 2. ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത്: സെപ്റ്റംബര്‍ 1 രാവിലെ 9.30 ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്: സെപ്റ്റംബര്‍ 1 ഉച്ചയ്ക്ക് 2.ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്: സെപ്റ്റംബര്‍ 2 രാവിലെ 9.30 ന്  മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നിലമ്പൂര്‍ നഗരസഭ: സെപ്റ്റംബര്‍ 2 ഉച്ചയ്ക്ക് 2.ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്ആഗസ്റ്റ് 29 രാവിലെ 9.30 ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ– ആഗസ്റ്റ് 30 രാവിലെ 9.30 ന് പെരിന്തല്‍‌മണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, തിരൂര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്: ആഗസ്റ്റ് 29 രാവിലെ 9.30 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, തിരൂര്‍, താനൂര്‍, വളാഞ്ചേരി നഗരസഭ: ആഗസ്റ്റ് 30 രാവിലെ 9.30 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, വേങ്ങര ബ്ലോക്ക്, പരപ്പനങ്ങാടി നഗരസഭ: ആഗസ്റ്റ് 31 രാവിലെ 9.30 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, തിരൂരങ്ങാടി ബ്ലോക്ക്, തിരൂരങ്ങാടി നഗരസഭ: സെപ്റ്റംബര്‍ 2 രാവിലെ 9.30 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, പൊന്നാനി ബ്ലോക്ക്, പെരുമ്പടപ്പ് ബ്ലോക്ക്, പൊന്നാനി നഗരസഭ: ആഗസ്റ്റ് 29 രാവിലെ 9.30 ന് പൊന്നാനിയിലെ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാള്‍.

sameeksha-malabarinews

 

അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കണം.
മഞ്ചേരി ജി.ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 23ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സര്‍ട്ടിഫിക്കറ്റും (എ.എന്‍.എം) നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 30ന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന വാക്- ഇന്റര്‍വ്യൂയില്‍ എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.

ക്ലീനിങ് സ്റ്റാഫ് നിയമനം
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 25ന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ തിരിച്ചറിയല്‍  കാര്‍ഡ് സഹിതം എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.
ടൈപ്പിസ്റ്റ് നിയമനം

കണ്ണൂർ പരിയാരം സർക്കാർ ആയുർവേദ കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിന്റെ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 23ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എൽ.സിയും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ (കെ.ജി.ടി.ഇ) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർകാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അതതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്/ കെമസ്ട്രി/ മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്ഡി  എന്നിവ അഭികാമ്യം) യോഗ്യതയുണ്ടായിരിക്കണം. അപേക്ഷകൾ http://www.gecbh.ac.in വഴി സമർപ്പിക്കണം. അവസാന തീയതി ഈ മാസം 26. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!