Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഹെല്‍പ്പര്‍, വാച്ച് വുമണ്‍ നിയമനം

കോഴിക്കോട്:സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോണറേറിയം പ്രതിമാസം 6000 രൂപ. എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം. താല്‍പര്യമുള്ളവര്‍, അപേക്ഷ, ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0495 2358876

sameeksha-malabarinews

നിയമനം നടത്തുന്നു

കോഴിക്കോട്:സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മായനാട് പ്രവര്‍ത്തിച്ചുവരുന്ന ഗവ. ആശാഭവനിലേക്ക് (സ്ത്രീകള്‍) ജെ പി എച്ച് എന്‍ , മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രാവൈഡര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജെ പി എച്ച് എന്‍ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രാവൈഡര്‍ നാല് ഒഴിവുകളാണുള്ളത്. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം. താല്പര്യമുള്ളവര്‍, അപേക്ഷ, ബയോഡാറ്റ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0495 2358876 .

കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവ്

കോഴിക്കോട്:ചേളന്നൂര്‍ ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയില്‍-സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചേളന്നൂര്‍ ബ്ലോക്കില്‍ സ്ഥിര താമസക്കാരായ 25-45 വയസുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു (പാസ്). അപേക്ഷകള്‍ ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ച് മണിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0495 2373678

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!