മഹായുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക ഘടകങ്ങള്‍ പഠിക്കണം- ഡോ. പി.കെ. മൈക്കിള്‍ തരകന്‍
ലോക മഹായുദ്ധങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ച സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം ‘ ലോകയുദ്ധങ്ങള്‍ക്കിടയിലെ കേരളം ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയിലാണ് ആശയങ്ങളുടെ അന്തര്‍ദേശീയവത്കരണം കൂടുതലായി നടന്നത്. ന്നത്. ഇതുണ്ടാക്കിയ രാഷ്ട്രീയ-സാമൂഹിക പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ സാമ്പത്തിക ഘടകങ്ങള്‍ അത്ര പഠിക്കപ്പെട്ടില്ല. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് തുറമുഖ വികസനവും അന്തര്‍ദേശീയ വ്യാപാരവും കുടിയേറ്റവുമെല്ലാം കേരളത്തില്‍ വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ചരിത്രപഠനവിഭാഗം മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷനായി. ഡോ. ആര്‍. വിനീത്, ഡോ. വി.വി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രപണ്ഡിതന്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 19-ന് വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലാ ചരിത്രവിഭാഗം മേധാവി ഡോ. ബാംഗ്യ ബുഖിയ പ്രഭാഷണം നടത്തും.
പ്രിന്റിംഗ് ടെക്‌നോളജി ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍, പ്രിന്റിംഗ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ 20-ന് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 11 മണിക്ക് മുമ്പായി ഹാജരാകണം. ഫോണ്‍ 9567172591.
അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ഉച്ചക്ക് 2 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിച്ച് അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് മുന്‍ഗണന. അവരുടെ അഭാവത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ടി.സി., എസ്.എസ്.എല്‍.സി. തുടങ്ങി മതിയായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.
അസി. പ്രൊഫസര്‍ വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായവര്‍ 25-ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
ലാബ് ടെക്‌നിഷ്യന്‍ – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകാലശാലാ ഇന്റഗ്രേറ്റഡ് എം.എസ് സി. കോഴ്‌സിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണ വിഭാഗത്തില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25-ന് തുടങ്ങും.
എസ്.ഡി.ഇ. – ബി.എ. മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 15-നും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 20-നും തുടങ്ങും.
പരീക്ഷാ അപേക്ഷ
ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ നവംബര്‍ 2 വരെയും 180 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20 ന് അവസാനിക്കും. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, മലപ്പുറം- 673635എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. പ്രിന്റൗട്ടും രേഖകളും യഥാസമയം വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ എത്തിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദായേക്കും.
ഓണ്‍ലൈനായി രജിസ്ട്രഷന്‍ നടത്തുന്നതിനുള്ള ലിങ്ക്, കോഴ്‌സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in എന്ന വൈബ് സൈസൈറ്റില്‍ ലഭ്യമാണ്. അഫ്‌സല്‍-ഉല്‍-ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബി.കോം എന്നീ ബിരുദ കോഴ്‌സുകളിലേക്കും അറബിക്, ഇകണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.




