ചീസ് നമ്മുക്കൊന്ന് വീട്ടിൽ ഉണ്ടാക്കിനോക്കിയാലോ…..

ആവശ്യമായ ചേരുവകൾ

പാൽ – 3 കപ്പ്
വിനാഗിരി – 3 ടീസ്പൂൺ
വെള്ളം – 2 ടീസ്പൂൺ
വിനാഗിരി – 2 ടീസ്പൂൺ ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
വെണ്ണ – 100 ഗ്രാം
പാൽ – 1/3 കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ തിളപ്പിച്ചെടുക്കുക. നല്ല നെയ്യുള്ള പാലാണെങ്കിൽ വളരെ നല്ലത്. പാൽ ചൂടായതിനുശേഷം വിനാഗിരി ഒഴിച്ചു കൊടുക്കുക. അതിനുശേഷം പാൽ പിരിഞ്ഞുവരും. ശേഷം
പാത്രത്തിൽ തുണിവെച്ച് ഇത് അതിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം അതിനുമുകളിലൂടെ തണുത്ത വെള്ളം ഒഴിക്കുക. പിന്നെ കിഴി കെട്ടിപിടിച്ച് വെള്ളം നന്നായ് പിഴിഞ്ഞു കളയുക.

ശേഷം മിക്സിയുടെ ജാർ എടുത്ത് വെള്ളം, വിനാഗിരി, ബേക്കിങ് സോഡ, ബട്ടർ, പാൽ എന്നിവ ചേർക്കുക. ശേഷം തുണിയിലെ ചീസ് കർഡിൽസ് (cheese curdles) ഇട്ട് 2/3 മിനിറ്റ് നന്നായ് മിക്സ്‌ ചെയ്തെടുക്കുക. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉപ്പ് ചേർത്ത് ഡബിൾ ബോയിൽ ചെയ്തെടുക്കുക. ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി ഒരു 30 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് പുറത്തെടുക്കുക. ചീസ് റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top