Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; സോഷ്യൽ വർക്കർ നിയമനം

HIGHLIGHTS : employment opportunities; Appointment of Social Worker

സോഷ്യൽ വർക്കർ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ വയോജന ക്ഷേമ സ്ഥാപന വിഭാഗത്തിൽ ഒഴിവുള്ള ഒരു സോഷ്യൽ വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നൽകുന്നു.
സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ബിരുദാനന്തര ബിരുദം (സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ് പാസ്സായവർക്ക് മുൻഗണനയുണ്ട്), സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്ക് തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട് എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ .
യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 12ന് രാവിലെ 9.30ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് മീറ്റിങ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, വ്യക്തിഗത വിവരങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2735324.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ‌ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324.
ഓവര്‍സിയര്‍ നിയമനം
എസ്.എസ്.കെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസില്‍ പുതുതായി നിലവില്‍ വരുന്ന ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് ഓഫീസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.
വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നു
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിലേക്ക് കുട്ടികളുടെ മനസികാരോഗ്യവുമായി ബന്ധപ്പെട്ട  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെമഡിയൽ ട്രെയ്നർ, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലയിൽ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, റെമഡിയൽ ട്രെയ്നർക്ക് ആർ.സി.ഐ അംഗീകൃത ബി.എഡ്(സ്പെഷൽ എജ്യൂക്കേഷൻ) ഡി.എൽ.എഡ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റിന് ബാച്ച്ലേഴ്സ് ഡിപ്ലോമ/ഇൻ ഒ.ടി എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനി സിവിൽ സ്റ്റേഷൻ കച്ചേരിപ്പടി, മഞ്ചേരി 676121 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 16ന് മുമ്പായി ലഭ്യമാക്കണം. ഫോൺ: 9061428935.

മൾട്ടിപർപ്പസ് വർക്കർ നിയമനം
നാഷണൽ ആയുഷ് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർമാരെ നിയമിക്കുന്നു.  താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി നിർദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു.പി ഓഫീസിൽ എത്തിക്കണം. ഉദ്യോഗാർഥികൾ 2024 ഫെബ്രുവരി ആറിന് 40 വയസ് കവിയാത്തവരാകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!