HIGHLIGHTS : employment opportunities; Appointment of Guest Instructor
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൂട്രോണിക്‌സ് കോഴ്‌സുുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബി.ടെക്, ഓട്ടോ കാഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 8590082853 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂരങ്ങാടി താലൂക്ക്, പറപ്പൂര്‍ വില്ലേജ്, ആശ്രമ മംഗലം ശ്രീ.തൃപുരാന്തക ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 27 വൈകീട്ട് 5 മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ, വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

വെറ്ററിനറി ഡോക്ടര്‍ നിയമനം
ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചിക്തസ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍വ്വീസ് പ്രൊവെഡെര്‍മാരുടെ നിയമനം നടത്തുന്നതിന് ബി.വി.എസ്.സി ആന്റ് എ.എച്ച് & യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള ബിരുദധാരികള്‍ മാര്‍ച്ച് 14 ചൊവ്വാഴ്ച രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാവണം. നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തോ ആയിരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു