Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലയില്‍ ‘ഇന്‍സൈറ്റ്-2023’ തുടങ്ങി

HIGHLIGHTS : Calicut University News; 'Insight-2023' started in the university

നൂതനാശയങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായിത്തീരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംഘടിപ്പിച്ച ‘ഇന്‍സൈറ്റ് -2023’ സാങ്കേതികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടര്‍സയന്‍സും വിവര സാങ്കേതിക വിദ്യയും ചേര്‍ന്ന് സ്ഫോടനാത്മകമായ മാറ്റങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് വിദ്യാര്‍ഥികള്‍ അറിയണമെന്നും വി.സി. അഭിപ്രായപ്പെട്ടു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് അധ്യക്ഷനായി. സി.സി.എസ്.ഐ.ടി. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.ഡി. രവികുമാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, മുന്‍ മേധാവി ഡോ. പി. രമേശന്‍, സി.സി.എസ്.ഐ.ടി. അസി. കോ-ഓര്‍ഡിനേറ്റര്‍ എസ്. സീമ, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ സ്നേഹില്‍, കെ. മുഹമ്മദ് ഫഹീം എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങള്‍ അരങ്ങേറി. വ്യാഴാഴ്ചയാണ് സമാപനം.

ഡി.എസ്.യു. കായികമേള തുടങ്ങി

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റസ് യൂണിയന്‍ കായികമേളക്ക് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നിറവില്‍ നടക്കുന്ന കായികമേളയിലെ മുഴുവന്‍ ഒഫീഷ്യല്‍സും വനിതകളായിരുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഏക ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയായ അനാമിക ഷോട്ട്പുട്ട്, ഹാമര്‍ ത്രൊ, ഡിസ്‌കസ് ത്രൊ എന്നീ മത്സര ഇനങ്ങളില്‍ സ്ത്രീ വിഭാഗത്തില്‍ മത്സരിച്ചത് യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അഭിമാന നിമിഷമായി. മേരി കോം, പി. യു ചിത്ര, ദ്യുതി ചന്ദ്, പി. വി സിന്ധു, സാക്ഷി മാലിക്, സാനിയ മിര്‍സ എന്നീ പേരുകളില്‍ 6 ഗ്രൂപ്പുകള്‍ ആയാണ് 39 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മീറ്റില്‍ പങ്കെടുക്കുന്നത്. ഡി. എസ്. യു ജനറല്‍ ക്യാപ്റ്റന്‍ ടി. സലീല്‍ നേതൃത്വം നല്‍കി. മേള വ്യാഴാഴ്ച സമാപിക്കും.

‘ഭരണഘടനയും സാമൂഹികനീതിയും’ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം കേരള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ ‘ഭരണഘടനയും സാമൂഹിക നീതിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ പൗത്രനുമായ തുഷാര്‍ ഗാന്ധിയാണ് പ്രഭാഷണം നടത്തുന്നത്. 9-ന് രാവിലെ 10.30-ന് ടാഗോര്‍ നികേതനിലെ ശാന്തിനികേതന്‍ ഹാളില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. യു.സി. ബിവീഷ്,  കെ.കെ. ഹനീഫ, വകുപ്പ് തലവന്‍ ഡോ. സാബുതോമസ്, സെമിനാര്‍ കോ-ഓഡിനേറ്റര്‍ ഡോ. എന്‍.പി. ശ്രീജേഷ് എന്നിവര്‍ സംസാരിക്കും.

സിഡ-2023 രണ്ടാം ദേശീയ സമ്മേളനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലിറ്റിക്‌സ് (സിഡ – 2023) രണ്ടാം ദേശീയ സമ്മേളനം 13, 14 തീയതികളില്‍ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 13-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. യു.എല്‍.സി.സി.എസ്. ലിമിറ്റഡ് ഗ്രൂപ്പ് സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതികരംഗത്തെ വിദഗ്ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2023 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.

ഹാള്‍ടിക്കറ്റ്

13-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!