Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും. ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

sameeksha-malabarinews

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

 

സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ്  അസിസ്റ്റന്റ് നിയമനം

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ  ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.

പിങ്ക് ടെക്‌നീഷ്യന്‍ പരിശീലകരാവാന്‍ അവസരം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പിങ്ക് ടെക്‌നീഷ്യന്‍ പദ്ധതിയിലേക്ക് പരിശീലകരാവാന്‍ അവസരം. ഹോം അപ്ലയന്‍സസ്  ഇലക്ട്രിക്കല്‍ രംഗത്ത് യോഗ്യതയും പരിചയവുമുള്ളവര്‍ക്കും ഇലക്ട്രിക്കല്‍ ട്രേഡില്‍ പോളിടെക്‌നിക്, ഐ.ടി.ഐ, എന്‍.എസ്.ഡി.സി കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. യോഗ്യതയുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, യോഗ്യത എന്നിവ സഹിതം pinktechmlpm@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!