
തിരൂർ : ട്രെയിനിൽനിന്ന് വീണ പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമക്ക് തിരികെ നൽകി റെയിൽവേ ജീവനക്കാരി. തിരൂരിലെ ടിആർഡി സ്റ്റാഫ് പി കെ നിഷക്കാണ് പട്രോളിങ് ജോലിക്കിടെ തിരുന്നാവായയ്ക്കും കുറ്റിപ്പുറത്തിനും ഇടയിൽ ട്രാക്കിൽ നിന്ന് ബാഗ് ലഭിച്ചത്.
എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസിലെ യാത്രക്കാരനായ തലശേരി സ്വദേശി സി ഷാഫിയുടെ ബാഗാണ് ട്രെയിനിൽനിന്ന് വീണത്. ബാഗ് ലഭിച്ച നിഷ കുറ്റിപ്പുറം സ്റ്റേഷൻ മാസ്റ്ററിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




