Section

malabari-logo-mobile

സംസ്ഥാനത്ത്‌ കോടികളുടെ വൈദ്യുതി മോഷണം;ഋഷിരാജ്‌ സിങ്‌

HIGHLIGHTS : തിരു: സംസ്ഥാനത്ത്‌ കോടികളുടെ വൈദ്യുതി മോഷണം. കഴിഞ്ഞ മൂന്ന്‌ മാസത്തിനുള്ളില്‍ കണ്ടെത്തിയത്‌ പതിനഞ്ചേകാല്‍ കോടി രൂപയുടെ വൈദ്യുതി മോഷണം. അന്യസംസ്ഥാനങ്...

POWER_THEFT_IN_ASS_1443257fതിരു: സംസ്ഥാനത്ത്‌ കോടികളുടെ വൈദ്യുതി മോഷണം. കഴിഞ്ഞ മൂന്ന്‌ മാസത്തിനുള്ളില്‍ കണ്ടെത്തിയത്‌ പതിനഞ്ചേകാല്‍ കോടി രൂപയുടെ വൈദ്യുതി മോഷണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ പ്രത്യേക സാങ്കേതിക വിദഗ്‌ധരെ കൊണ്ടുവന്നും വൈദ്യുതി മോഷണം നടത്തുന്നതായി ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിങ്‌ പറഞ്ഞു. മുന്‍ മന്ത്രിയുടെ വീട്ടില്‍ നിന്നും മോഷണം പിടികൂടി.

ഋഷിരാജ്‌ സിങ്‌ ചുമതലയേറ്റതിന്‌ ശേഷം മൂന്ന്‌ മാസത്തിനുള്ളില്‍ 11,796 പരിശോധനകള്‍ നടത്തി. ഇതിന്‍ നിന്നും 457 വൈദ്യുതി മോഷണങ്ങളും 1,298 ക്രമക്കേടുകളും കണ്ടെത്തി. 15 കോടി 23 ലക്ഷം രൂപ പിഴ ചുമത്തിയതായും ഋഷിരാജ്‌ സിങ്‌ പറഞ്ഞു.

sameeksha-malabarinews

ലൈനുകളില്‍ നിന്ന്‌ അനധികൃതമായി കണക്ഷനെടുക്കുക, മീറ്റര്‍ പ്രവര്‍ത്തനം തടസപ്പെടുത്തുക, കണക്ഷന്‍ വക മാറ്റി ഉപയോഗിക്കുക തുടങ്ങിയവയാണ്‌ പ്രധാനമായും ശ്രദ്ധയില്‍പ്പെട്ട മോഷണം. വന്‍കിടക്കാര്‍ വൈദ്യുതി മോഷ്ടിക്കാന്‍ സംസ്ഥാനത്തിന്‌ പുറത്തു നിന്നുള്ള വിദഗ്‌ധരുടെ സഹായം തേടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

സ്വകാര്യ കമ്പനികളോടൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളും വൈദ്യുതി മോഷണം നടത്തുന്നുണ്ടെന്നും, എറണാകുളം ജില്ലയിലെ ഒരു മുന്‍മന്ത്രിയുടെ വീട്ടില്‍ നിന്നും കാര്‍ഷിക കണക്ഷന്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്‌ പരിശോധനയില്‍ കണ്ടെത്തിയതായും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!