ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

മരണപ്പെട്ടത്‌ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ വിദ്യാര്‍ത്ഥി

Untitled-1 copy

തിരൂരങ്ങാടി: വേങ്ങര കച്ചേരിപ്പടിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ത്ഥിമരിച്ചു. കൊടിഞ്ഞി കുറൂല്‍ സ്വദേശി ഊര്‍പ്പായില്‍ അഷറഫിന്റെ മകന്‍ അഫ്‌സല്‍(18) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 10.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. അഫ്‌സല്‍ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്‌.

സുഹൃത്തുക്കളോടൊപ്പം അധ്യാപകനെ കണ്ട്‌ കാറില്‍ മടങ്ങി വരുന്ന വഴി റോഡരികില്‍ നിര്‍ത്തിയിട്ട തന്റെ ബൈക്കെടുത്ത്‌ വീട്ടിലേക്ക്‌ പോകുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. തലയ്‌ക്ക ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ ചങ്കുവെട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഫ്‌സല്‍ ചെമ്മാട്ടുള്ള ഒരു ഫ്രൂഡ്‌സ്‌ കടയില്‍ പാര്‍ടൈമായി ജോലിചെയ്‌തു വരികയായിരുന്നു.

കൂരിയാട്‌ ഭഗത്തു നിന്നും വേങ്ങരയിലേക്ക്‌ പോവുകയായിരുന്നു ഓട്ടോ. ഓട്ടോ ഡ്രൈവര്‍ കരിമ്പില്‍ ചുള്ളിപ്പാറ എടക്കുപറമ്പന്‍ അവറാന്‍കുട്ടിയുടെ മകന്‍ ഷിഹാബി(34)നെ പരിക്കുകളോടെ ചങ്കുവെട്ടി അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അഫ്‌സലിന്റെ പിതാവ്‌ വിദേശത്താണ്‌. ഉമ്മ: സുലൈഖ, സഹോദരങ്ങള്‍: ബിന്‍സി,ഫാത്തിമ,സന്‍ഷ.

Share news
error: Content is protected !!
Scroll to Top