Section

malabari-logo-mobile

തിരൂരില്‍ ഇടതുമുന്നണി അവിശ്വാസത്തിന് നോട്ടീസ് നല്‍കി

HIGHLIGHTS : തിരൂര്‍:  തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സാമുവല്‍ മു...

തിരൂര്‍:  തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി.
മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സാമുവല്‍ മുന്‍പാകെയാണ് നോട്ടീസ് നല്‍കിയത്.

ഒരു സീറ്റിന്റെ ഭുരിപക്ഷത്തിലാണ് ഭരണസമിതി ഭരിച്ചുവന്നത് എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ പുറത്തൂര്‍ ഡിവിഷനില്‍ വിജയിച്ചതോടെ എല്‍ ഡി എഫ് 8, യു ഡി എഫ് 7 എന്നിങ്ങനെയാണ് കക്ഷിനില.
യുഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ ദില്‍ഷ മൂലശേരി പ്രസിഡന്റായും വിഇഎ ലത്തീഫ് വൈസ്പ്രസിഡന്റായും സ്ഥാനമേറ്റിരുന്നു. ആറുമാസം കഴിയാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ തന്നെ തുടരുകയായിരുന്നു.
ആറുമാസം തികയുന്നത് ഏപ്രില്‍ 23നാണ്. അതിനാലാണ് ബുധനാഴ്ച ഇടതുമുന്നണി അവിശ്വാസപ്രേമേയത്തിനായി നോ്ടീസ് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

നിലവില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സി പി എമ്മിന് എട്ടും ലീഗിന് നാലും കോണ്‍ഗ്രസിനും മൂന്നും മെമ്പര്‍മാരാണുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!