Section

malabari-logo-mobile

കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത: ഫാനി തമിഴ്‌നാട്ടിലെത്തുന്നു

HIGHLIGHTS : തിരു ശ്രീലങ്കന്‍ തീരത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ധം തമിഴ്‌നാടിന്റെ തീരത്ത് ചുഴലിക്കാറ്റ് സൃഷ്ടിക്കാന്‍

തിരു ശ്രീലങ്കന്‍ തീരത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ധം തമിഴ്‌നാടിന്റെ തീരത്ത് ചുഴലിക്കാറ്റ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഇതുമൂലം കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴക്കും ശക്തിയായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് 29, 30 മെയ് 1 തിയ്യതികളിലായിരിക്കും വ്യാപകമായ മഴ പെയ്യാന്‍ സാധ്യത. ചിലയിടങ്ങളില്‍ കനത്തമഴയും പെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

ന്യൂനമര്‍ദ്ധം ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ഫാനി എന്നാണ് വിളിക്കുക.

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തമിഴ്‌നാട് തീരത്ത് 27 പുലര്‍ച്ച് 12 മണിക്ക് മുമ്പ് കടലില്‍നിന്നും മടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ തമിഴ്‌നാട്ടിലും നല്ല മഴയുണ്ടാകും.
ഫാനി പിന്നീട് വടക്കോട്ട് നീങ്ങുമെന്ന് നിരീക്ഷകകേന്ദ്രം പറയുന്നു.
ചുഴലിക്കാറ്റ് തമിഴ്‌നാടിന് പുറമെ ആന്ധ്രാ തീരത്തും ബ്ംഗ്ലാദേശിലും മ്യാന്‍മറിലും വീശും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!