ദില്ലി: ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ദില്ലിയിലെ ഗോകുല്‍പുരിയില്‍ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളാണ് കൊല്ലപ്പെട്ടത്. രാധശ്യാം വര്‍മയും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. മരുമകള്‍ മോണിക്കയാണ് കൊലപാതകത്തിന് അറസ്റ്റിലായത്. കാമുകന്റയും സുഹൃത്തിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായി വിരമിച്ച രാധേശ്യാം വര്‍മയും ഭാര്യ വീണയും മകന്‍ രവിയും മരുമകള്‍ മോണിക്കയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ താഴത്തെ നിലയിലാണ് താമസം. മോണിക്കയും ഭര്‍ത്താവും മകനും ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 7 മണിയോടെ, മോണിക്ക തന്റെ കാമുകനെയും മറ്റൊരാളെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയും രാത്രിയില്‍ വൃദ്ധ ദമ്പതികളുടെ കിടപ്പുമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മരുമകള്‍ മോണിക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനെയും കൂട്ടാളിയെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു. വീട് വില്‍ക്കുന്നതിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്ന് നാല് ലക്ഷം രൂപ ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതായതായി പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




