തിരൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

തിരൂര്‍: ജിദ്ദയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു. യാന്‍ബു റോയല്‍ കമ്മീഷന്‍ ആശുപത്രിയിലെ SMEH കോണ്‍ട്രാക്റ്റിംഗ് കമ്പനി ജീവനക്കാരനും മലപ്പുറം ജില്ലയിലെ ഓഴൂര്‍ പഞ്ചായത്തില്‍ പാറക്കുയില്‍ പേവുംകാട്ടില്‍ ഹൗസില്‍ മുഹമ്മത് ഇസ്മായില്‍ (39) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അബ് ഹൂറിലെ കിംഗ് അബ്ദുള്ള മെഡിക്കല്‍ കോപ്ലക്‌സിലചികിത്സയിലിരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉംറയ്ക്കായി യാന്‍ബുവില്‍ നിന്നും മക്കയിലേക്ക് പോകും വഴി ഖുലൈസ് എന്ന സ്ഥലത്ത് വെച്ച് അറബ് വംശജന്‍ ഓടിച്ചിരുന്ന ഹെവി ഡൈന , സഞ്ചരിച്ച റെന്റ് എ കാറില്‍ ഇടിച്ച് മറ്റു നാല് മലയാളികളടക്കം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്കും മറ്റുമേറ്റ ഗുരുതരമായ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്ക് ജിദ്ദയിലെ മികച്ച ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റ് നാലുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ല.

ക്ലീനിംഗ് ജോലിയിലായിരുന്ന മുഹമ്മത് ഇസ്മായില്‍ ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്നു. പിതാവ് മുഹമ്മത് , മാതാവ് ഫാത്തിമ, ഭാര്യ റൈഹാനത്ത് , മക്കൾ: അനസ്, റിയ,റീഹ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top