Section

malabari-logo-mobile

 തിരൂരങ്ങാടിയിൽ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

HIGHLIGHTS : തിരൂരങ്ങാടി: സ്വർണ്ണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ്...

തിരൂരങ്ങാടി: സ്വർണ്ണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ചെമ്മാട് പരപ്പനങ്ങാടി റൂട്ടിലെ ഒരു ജ്വല്ലറിയിൽ നിന്നും പതിനൊന്നര പവൻ സ്വർണം വാങ്ങി കബളിപ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റിൽ ആയത്. പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണ്ണവാങ്ങിയ ശേഷം എൻ.ഇ.എഫ്. ടി വഴി പണം അടച്ചതായി കാണിച്ച് ഇയാൾ സ്വർണം കൊണ്ടു പോവുകയായിരുന്നു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി.

sameeksha-malabarinews

ജ്വല്ലറി ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വിയിൽ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പോലീസ് അന്വേഷണത്തിൽ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകമായിരുന്നു. ഇതിനുമുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിലെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!