കുടുംബത്തിനൊപ്പം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മരിച്ചു. കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുള്‍റഹ്‌മാന്‍ (9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പന്‍ കുരുങ്ങനത്ത് ഖദീജ, സഹോദരന്‍, സഹോദരിമാര്‍ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു ബാലന്‍.
തിങ്കളാഴ്ച ഉംറ നിര്‍വഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുല്‍ ഹറമിലേക്ക് മഗ്രിബ് നമസ്‌കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം.
സൗദി അറേബ്യയിലെ ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ കുടുംബത്തോടൊപ്പം മക്കയിലുണ്ട്.
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് ആന്റ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉമ്മയ്ക്കുും സഹോദരങ്ങള്‍ക്കുമൊപ്പം അബ്ദുറഹ്‌മാന്‍ മക്കയിലെത്തിയത്. മെറ്റേനിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിഷാല്‍, വഫ, റഫ, റൈഫ എന്നിവര്‍ സഹോദരങ്ങളാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



