എട്ട് വയസുകാരിയെ നാലു വര്‍ഷം പീഡിപ്പിച്ച തങ്കമണി സ്വദേശി സോജന് അന്‍പത് വര്‍ഷം തടവും 1,20,000 രൂപ പിഴയും. 2017ലാണ് പീഡനവിവരം പുറത്തറിയുന്നത്.
പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം തടവ്, ഒന്നില്‍ കൂടുതല്‍ തവണ കുറ്റം ആവര്‍ത്തിച്ചതിന് 20 വര്‍ഷം തടവ്, ക്രൂരമായ പീഡനത്തിന് അഞ്ച് വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പിഴ തുകയായ 1,20,000 രൂപ കുട്ടിക്ക് നല്‍കണം. അന്‍പതിനായിരം രൂപ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് നിര്‍ദേശം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




