യൂസഡ് കാര്‍ വാങ്ങാനെത്തി, കാറുമായി കടന്നുകളഞ്ഞ മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു

തേഞ്ഞിപ്പലം: ഉപയോഗിച്ച കാറുകള്‍ വാങ്ങാനെത്തി കാറുമായി കടന്നു കളഞ്ഞ രണ്ട് പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആക്കോട് സ്വദേശികളായ മംഗലശ്ശേരി വീട്ടില്‍ ഹനീഫ (36), അന്‍വര്‍ സ്വാദിഖ് (36) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 21-നാണ് സംഭവം. പള്ളിക്കല്‍ കോഴിപ്പുറത്തുള്ള യൂസഡ് കാര്‍ കേന്ദ്രത്തിലെത്തിയ സംഘം ട്രയല്‍ റണ്ണിനായി റിനോഡ് ടെസ്റ്റര്‍ കാറുമായി രാമനാട്ടുകര ഭാഗത്തേക്ക് പോയി.
ഇവര്‍ക്കൊപ്പം കയറിയ ജീവനക്കാരനെ വഴിയില്‍ ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. കോഴിപ്പുറത്ത് ഇവര്‍ എത്തിയ വാഹനം കേന്ദ്രീകരിച്ച് വിദഗ്ധമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിനകം പ്രതികള്‍ വലയിലായത്.

തേഞ്ഞിപ്പലം സി.ഐ എന്‍.ബി ഷൈജു, എസ്.ഐ സംഗീത് പുനത്തില്‍, സി.പി.ഒമാരായ കെ. റഫീഖ്, ബിജേഷ് എന്നവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പടനിലത്ത് വെച്ചാണ് കാറുള്‍പ്പെടെ പ്രതികളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലില്‍ റിമാന്റ് ചെയ്തു

 

Share news
error: Content is protected !!
Scroll to Top