
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയതിന് ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശനെതിരെയാണ് കേസെടുത്തത്.
ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ ജയപ്രകാശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




