Section

malabari-logo-mobile

ഡിവൈഡറിലിടിച്ച് ചരക്ക് ലോറി മറിഞ്ഞു; രണ്ട് ലക്ഷം കോഴിമുട്ടകള്‍ നശിച്ചു

HIGHLIGHTS : lorry accident in manjeri. 10 lakhs lose

മലപ്പുറം : തമിഴ്‌നാട്ടില്‍ നിന്നും മഞ്ചേരിയിലേക്ക് കോഴിമുട്ടയുമായി വന്ന ലോറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി മലപ്പുറം റോഡിലെ 22ാം മൈലില്‍ അപകടമുണ്ടായത്.
നാമക്കല്ലില്‍ നിന്നും മഞ്ചേരി മാര്‍ക്കറ്റിലെ സിദ്ധീഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്.

10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ലോറിയിലെ മുട്ട മുഴവന്‍ പൊട്ടി റോഡില്‍ പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നവരെ ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

sameeksha-malabarinews

അപകടത്തില്‍ പെട്ട ലോറി ഡ്രൈവറേയും, കിളിയേയും ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ലക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇവിടേയും റോഡ് പുതുക്കിപണിഞ്ഞിട്ടുണ്ടെങ്ങിലും വേണ്ടത്ര വീതിയില്ല. ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുമുണ്ട്. മഴയും റോഡിലെ വെളിച്ചക്കുറവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഡിവൈഡറിലാകട്ടെ സിഗ്നല്‍ ലൈറ്റുമില്ല.

photo courtesy; asianetnews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!