Section

malabari-logo-mobile

നിപ്പ : എട്ടു സാമ്പിളുകളും നെഗറ്റീവ്

HIGHLIGHTS : നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 48 പേരുടെ സാമ്പിളുകള്‍ കൂടി ഇന്ന് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധ...

കോഴിക്കോട്:  പൂനെ നാഷനല്‍ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച രോഗലക്ഷണമുള്ള എട്ടുപേരുടെ സാമ്പിളുകളും നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം പറഞ്ഞത്.

എട്ടുപേരുടെയും മൂന്ന് വീതം സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.

sameeksha-malabarinews

കുട്ടിയുടെ മാതാപിതാക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരല്ലാം അടങ്ങിയതാണ് ഈ എട്ടുപേര്‍.

വളരെ അടുത്ത് സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവ് ആണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് ചാത്തമംഗലം പാഴൂര്‍ സ്വദേശി അബൂബക്കറിന്റെയും, വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷം(12) ആണ് നിപ്പ ബാധിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.

ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണ് ഉള്ളത്. ഇതില്‍ 54 പേര്‍ ഉയര്‍ന്ന സാധ്യതയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. സമ്പര്‍ക്കപ്പട്ടിയില്‍ ഉള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേരെ ഐസലേറ്റ് ചെയ്തി
ട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!