
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠന സാധ്യതകളെക്കുറിച്ച് അറിവു പകരാന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തുടര്‍ പഠന സാധ്യതകളിലേക്ക് വിദ്യാര്‍ത്ഥികളെ കൈ പിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ ലഭ്യമായ മുഴുവന്‍ കോഴ്സുകള്‍, പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, വിദേശ പഠനം ഉള്‍പ്പെടെയുള്ള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രോഗ്രാമാണിത്. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 26 ന് രാവിലെ 10 മുതല്‍ 1 മണിവരെ ഒരു ഓറിയന്റേഷന്‍ പ്രോഗ്രാം ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച കരിയര്‍ ഗൈഡായിട്ടുള്ള അധ്യാപകരാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




