പോക്‌സോ കേസ് ഇരകളെ സംരക്ഷിക്കുക സര്‍ക്കാര്‍ നയം: മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Government policy to protect POCSO case victims: Minister V Sivankutty

cite

സെക്കണ്ടറി വിഭാഗം സ്‌കൂളുകളില്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്സോ കേസുകളുടെ അടിസ്ഥാനത്തില്‍ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു വര്‍ഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടര്‍ നടപടിയും എടുക്കാത്ത കേസുകളില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്സോ കേസുകളില്‍ നിയമനാധികാരി/മേലധികാരി എന്ന നിലയില്‍ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടര്‍ന്നുവരുന്ന അച്ചടക്ക നടപടികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്.

ഈ കേസുകളില്‍ വകുപ്പുതല അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയ പോക്സോ കേസുകളില്‍ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പോക്സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും 7 അധ്യാപകരെയും സസ്പെന്‍ഡ് ചെയ്യുകയും നിയമാനുസൃത നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് 2 അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!