Section

malabari-logo-mobile

ഇറാനില്‍ വന്‍ഭൂചലനം; 7 മരണം; 440 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Earthquake in Iran; 7 death; 440 people were injured

ടെഹ്‌റാന്‍: ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ ഖോയിയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനില്‍ അനുഭവപ്പെട്ടത്. പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 440 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനമുണ്ടായത്.

ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നദരത്തിലടക്കം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

sameeksha-malabarinews

ശനിയാഴ്ച രാത്രി പ്രാദേശികസമയം 9.44 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!