Section

malabari-logo-mobile

തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം;5.1 തീവ്രത രേഖപ്പെടുത്തി

HIGHLIGHTS : ചെന്നൈ:തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച ഉച്ചയോടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ ...

ചെന്നൈ:തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച ഉച്ചയോടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഭൂകമ്പമാണ് തമിഴ്നാട്ടിലും ചെന്നൈയിലും ഭൂചലനം സൃഷ്ടിച്ചിരിക്കുന്നത്.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ബംഗാള്‍ ഉള്‍ക്കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രഭവകേന്ദ്രം തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് 12.35 ന് ഉണ്ടായ ഭൂകമ്പം ശക്തമായിരുന്നെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത്.

sameeksha-malabarinews

ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 296 കിലോമീറ്റര്‍ തെക്ക്-കിഴക്ക് ഭാഗത്തും, തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 320 കിലോമീറ്റര്‍ തെക്ക്-കിഴക്ക് ഭാഗത്തുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതെസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!