Section

malabari-logo-mobile

ജില്ലയില്‍ സമ്പൂര്‍ണ ഇ-സാക്ഷരത യജ്ഞത്തിന്‌ തുടക്കം

HIGHLIGHTS : മലപ്പുറം:പഞ്ചായത്ത്‌- ഐ.ടി. വകുപ്പുകളുടെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍

downloadമലപ്പുറം:പഞ്ചായത്ത്‌- ഐ.ടി. വകുപ്പുകളുടെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി ജില്ലയിലെ ഏഴു പഞ്ചായത്തുകളില്‍ നടപ്പാക്കുന്നതിന്റെ നടപടികള്‍ തുടങ്ങി. മൊബൈല്‍ ഫോണിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുവാനും വിവരങ്ങളുടെ ജനാധിപത്യവല്‍ക്കരണം യാഥാര്‍ഥ്യമാക്കാനും സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി വേദിയൊരുക്കുമെന്ന്‌ യജ്ഞത്തിന്‌ നേതൃത്വം നല്‍കുന്ന പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇ-സാക്ഷരത പദ്ധതി വിശദീകരിച്ച്‌ ആലങ്കോട്‌, വളാഞ്ചേരി, പൊന്‍മുണ്ടം, തിരൂരങ്ങാടി പഞ്ചായത്തുകളില്‍ നടന്ന യോഗങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തേഞ്ഞിപ്പലം, കൊണ്ടോട്ടി, ചുങ്കത്തറപഞ്ചായത്തുകളില്‍കൂടി ഇ-സാക്ഷരത പദ്ധതിയ്‌ക്ക്‌ തുടക്കമായി. പദ്ധതിയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ എല്ലാ പഞ്ചായത്തുകള്‍ക്കും കൈമാറുന്നുണ്ട്‌.
ആലങ്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. റഫീക്ക്‌, വളാഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി. അബ്‌ദുല്‍ ഗഫൂര്‍, പൊന്‍മുണ്ടം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കുണ്ടില്‍ ഹാജറ, തിരൂരങ്ങാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അബ്‌ദുറഹ്‌മാന്‍ കുട്ടി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ രഞ്ചിത്ത്‌ സര്‍ക്കാര്‍, കെ. ജാഫര്‍, യൂസഫലി വലിയോറ, പഞ്ചായത്ത്‌ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!