Section

malabari-logo-mobile

30 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക്‌ അംഗീകാരം

HIGHLIGHTS : മലപ്പുറം:നഗരസഭയും 29 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടെ ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക്‌ ജില്ല...

malappuram-mapമലപ്പുറം:നഗരസഭയും 29 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടെ ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക്‌ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന ഡി.പി.സി യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായി. കോട്ടക്കല്‍ നഗരസഭയുടെ നടപ്പു വര്‍ഷത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ കര്‍മ പദ്ധതിക്ക്‌ യോഗം അംഗീകാരം നല്‍കി.

വിവിധ വകുപ്പുകളുടെ 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. നവംബര്‍ മാസത്തോടെ ഗ്രാമപഞ്ചായത്തുകള്‍ ശരാശരി 27.2 ശതമാനവും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 32.77 ശതമാനവും നഗരസഭകള്‍ 26.95 ശതമാനവും ജില്ലാ പഞ്ചായത്ത്‌ 22.47 ശതമാനവും പദ്ധതി പുരോഗതി കൈവരിച്ചതായി യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. വാര്‍ഷിക പദ്ധതിയുടെ ബ്ലോക്ക്‌ തല അവലോകന യോഗങ്ങളുടെ സമയക്രമം അംഗീകരിച്ചു. ഡിസംബര്‍ 22 ന്‌ പൊന്നാനി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, 23ന്‌ കാളിക്കാവ്‌, വണ്ടൂര്‍, നിലമ്പൂര്‍, അരീക്കോട്‌, 29 ന്‌ മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, 31 ന്‌ വേങ്ങര, തിരൂരങ്ങാടി, പെരുമ്പടപ്പ്‌ ബ്ലോക്ക്‌ തല അവലോകന യോഗങ്ങള്‍ നടക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!