Section

malabari-logo-mobile

ഇ.കെ. അബ്ദുള്‍ സലിമിന് ഫയര്‍ സര്‍വീസ് ദേശീയ പുരസ്‌കാരം

HIGHLIGHTS : E.K. Abdul Salim Fire Service National Award

കോഴിക്കോട്: കോഴിക്കോട് മുക്കം സ്വദേശിയും മലപ്പുറം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറുമായ ഇ.കെ. അബ്ദുള്‍ സലിമിന് ഫയര്‍ സര്‍വീസ് ദേശീയ പുരസ്‌കാരം. സ്തുത്യര്‍ഹ സേവനത്തിന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ഡിസ്‌കിനും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനുമാണ് അര്‍ഹനായത്. ദേശീയ അഗ്‌നിശമന വാരത്തോടനുബന്ധിച്ചാണ് അവാര്‍സുകള്‍ പ്രഖ്യാപിച്ചത്.

2020 മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹനായ അബ്ദുള്‍ സലിം സോഷ്യല്‍ മീഡിയാ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. 2019 ലെ കവളപ്പാറയിലെ പ്രകൃതി ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട് സലിം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ ഏറെ വൈറലായിരുന്നു. ഈ കുറിപ്പുകള്‍ക്ക് കേരളാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

sameeksha-malabarinews

1993 ന്‍ പോലീസുകാരനായി സര്‍വീസ് ആരംഭിച്ച മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ പഴയ ഗോള്‍കീപ്പര്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയും ശ്രദ്ധേയനാണ്. കുട്ടികളുടെ മുങ്ങിമരണങ്ങള്‍ പ്രതിരോധിക്കാനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നീന്തലും സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനവും പരിശീലിപ്പിക്കുന്നതിന് സിവില്‍ ഡിഫന്‍സിന്റെ സഹകരണത്തോടെ മലപ്പുറം ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് നടത്തുന്ന ‘മിടിപ്പ്’ എന്ന ജലസുരക്ഷാ പരിപാടി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു ഇതിന്റെ കോ ഓര്‍ഡിനേറ്റവും പരിശീലകനുമാണ് അബ്ദുള്‍ സലിം. 2007 ലെമിഠായിത്തെരുവ് അഗ്നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കോച്ചിംഗ് ലൈസന്‍സ് നേടിയ സലിമിന്റെ പരിശീലനമികവിലാണ് സംസ്ഥാന ഫയര്‍ സര്‍വീസ് ഫുട്‌ബോര്‍ ടീം രണ്ടുതവണ ദേശീയ ചാംപ്യന്മാരായത്. തിരൂര്‍, മുക്കം, മഞ്ചേരി, വെള്ളിമാടുകുന്ന്, നിലമ്പൂര്‍, രാമവര്‍മപുരം സിവില്‍ ഡിഫന്‍സ് അക്കാദി എന്നിവിടങ്ങളില്‍ജോലി ചെയ്തിട്ടുണ്ട്. പരേതനായ ഉല്‍പുറത്ത് കുഞ്ഞിമൊയ്തീന്റേയും ഖദീജയുടേയും മകനാണ്. കാസര്‍ഗോഡ് പള്ളിക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ആമിനയാണ് ഭാര്യ. ആന്‍സില്‍, അലന മക്കളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!