ശ്രീനഗര്‍: ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിങ്കളാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടയ്ക്കുകയും ചെയ്തിരുന്നു.
കിഷ്ത്വരി പഥേറിലെ കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് എന്‍എച്ച്-44 അടയ്ക്കുകയും ജനങ്ങളോട് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നതായി ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് അറിയിച്ചു. താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ജമ്മു-ശ്രീനഗര്‍ ദേശീയ പാത.




