കൊച്ചി;സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 54,000 രൂപയും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 720 രൂപ വര്‍ധിച്ച് 54,360 രൂപയായി. ഗ്രാമിന് 90 രൂപ ഉയര്‍ന്ന് 6,795 രൂപയായി.
മാര്‍ച്ച് 29നാണ് പവന് 50,000 രൂപ കടന്നത്. ഇന്നലെ പവന് 440 രൂപ വര്‍ധിച്ച് പവന് 53,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വിപണനം നടത്തുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




