സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു;നാലാം റാങ്ക് മലയാളിക്ക്

ന്യൂഡല്‍ഹി:സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ. രണ്ടാം റാങ്ക് അനിമേഷ് പ്രധാന്‍, മൂന്നാം റാങ്ക് ഡി. അനന്യാ റെഡ്ഡി എന്നിവര്‍ക്കാണ്. നാലാം റാങ്ക് കരസ്ഥമാക്കിയത് മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറാണ്.

ആദ്യ 100 റാങ്കുകളില്‍ ഉള്ളവര്‍ ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍(31), പി.പി. അര്‍ച്ചന(40), ആര്‍. രമ്യ(45), മോഹന്‍ ലാല്‍(52), ബെന്‍ജോ പി. ജോസ്(59), സി. വിനോതിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോര്‍ജ്(93) എന്നിവരാണ്. ഇത്തവണ റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത് ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒ.ബി.സി. വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ്. ഐ.എ.എസിനു ഇതില്‍ 180 പേരെയും, ഐ.എഫ്.എസിനു 37 പേരെയും, ഐ.പി.എസിനു 200 പേരെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top