ദില്ലി: സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്
രാഷ്ട്രപതി ഭവനില്‍ വച്ച് ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജസ്റ്റിസ് യു യു ലളിതിന്റെ പിന്‍ഗാമിയായ ഡിവൈ ചന്ദ്രചൂട് അടുത്ത രണ്ടുവര്‍ഷം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
സുപ്രീംകോടതിയുടെ 16 ാമാത്തെ ചീഫ് ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2013 മുതല്‍ അദേഹം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിുന്നു. 2000ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998 മുതല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു.




