തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സ്ലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പശ്ചാത്തലത്തിലാണ് തീരുമാനം .ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത് .
ഈ ഓഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടാല്‍മാത്രമെ ഇത് പ്രാവര്‍ത്തികമാക്കുകയുള്ളൂ.
ഓര്‍ഡിനന്‍സ് കൊണ്ടുവരുവാനുള്ള തീരുമാനം ഇന്നലെ മന്ത്രിസഭായോഗം എടുത്തിരുന്നത്. വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങള്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിയമ ഉപദേശങ്ങള്‍ സര്‍ക്കാര്‍ നേടിയിരുന്നു.




