Section

malabari-logo-mobile

ട്രോളിംഗ് നിരോധനം: ബേപ്പൂരില്‍ ബോട്ടുകള്‍ കെട്ടിയിടാന്‍ സൗകര്യമില്ലാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നു

HIGHLIGHTS : Due to the ban on trawling, fishermen are facing difficulties due to lack of space to moor their boats

ചാലിയം: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ വേണ്ടത്ര സ്ഥല സൗകര്യമില്ലാതെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു.

ബേപ്പൂര്‍ ഹാര്‍ബറിലെ അസൗകര്യങ്ങളാണ് മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്. 650ലധികം ചെറുതും വലുതുമായ ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ബേപ്പൂരില്‍ നിന്നും പോകുന്നുണ്ട്. ട്രോളിംഗ് നിരോധനം വന്നതോടെ മുഴുവന്‍ ബോട്ടുകളും കെട്ടിയിടാന്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ വേണ്ടത്ര സൗകര്യം ഇല്ല.

sameeksha-malabarinews

ഇതു കാരണം കരുവന്‍തിരുത്തി പാലം, കക്കാടത്ത്, ബി.സി.റോഡ് എന്നിവിടങ്ങളിലാണ് മിക്ക ബോട്ടുകളും നിര്‍ത്തിയിടുന്നത്. ഇവിടുത്തെ ബോട്ടുകളില്‍ നിന്നും ഡീസലും ബാറ്ററിയും മോഷണം പോകുന്നതു കാരണം ആശങ്കയിലാണ് തൊഴിലാളികള്‍.

ബോട്ടുകള്‍ സുരക്ഷിതമായി കെട്ടിയിടാന്‍ സൗകര്യം ഒരുക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.

ട്രോളിംഗ് നിരോധന കാലത്ത് ബോട്ടുകളിലെ മോഷണ സാധ്യത കണക്കിലെടുത്ത് ചാലിയം, കരുവന്‍ തിരുത്തി,ബേപ്പൂര്‍ , ബി.സി.റോഡ്, കക്കാടത്ത് തുടങ്ങിയ മേഖലകളില്‍ പോലീസ് പെട്രോളിങ്ങ് കാര്യക്ഷമമാക്കണമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!