കോഴിക്കോട് സ്വകാര്യ ക്ലിനിക്ക് കുത്തിതുറന്ന് പണം മോഷ്ടിച്ചു

കോഴിക്കോട്:ഉള്ളിയേരി ആനവാതിലില്‍ സ്വകാര്യ ക്ലിനിക്കില്‍ പൂട്ട് കുത്തി തുറന്ന് മോഷണം . ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വീ കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയത്.
രാവിലെ 7 മണിക്ക് ക്ലിനിക്ക് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്നും ലഭിച്ചു.

മേശവലിപ്പ് പൊളിച്ച് 20,000 ത്തോളം രൂപ മോഷ്ടാവ് കൊണ്ട് പോയതായും ദൃശ്യത്തിലുണ്ട്.
ഉടമ ബഷീര്‍ പാടത്തൊടി അത്തോളി പോലിസില്‍ പരാതി നല്‍കി.

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ റെയിന്‍ കോട്ടും ഹെല്‍മറ്റും ധരിച്ചു തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് മോഷ്ടാവുള്ളത്.

മഴയായതിനാല്‍ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേയ്ക്ക് കേള്‍ക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു.കഴിഞ്ഞ ദിവസങ്ങളില്‍ പരിസരങ്ങളില്‍ മോഷണം നടന്നതായി പരാതിയുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top