മദ്യപിച്ചെത്തി രണ്ട് പെണ്‍മക്കളെയും തീ കൊളുത്തിയ ശേഷം പിതാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കന്‍കട രാജഗോപാല്‍ സ്ട്രീറ്റിലെ നാഗരാജനാണ് മക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി മരിച്ചത്.
നാഗരാജന്റെ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് പെണ്‍മക്കളും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു നാഗരാജന്‍ എന്ന് പോലീസ് പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




