കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ചാണ് ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
തിരിച്ചറിയല്‍ പരേഡിന് സാക്ഷികളെയെല്ലാം എത്തിച്ചിരുന്നു.
എഡിജിപി എംആര്‍ അജിത്കുമാറും , ഐ ജി നീരജ് കുമാര്‍ ഗുപ്തയും പോലീസ് ക്യാമ്പില്‍ എത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്നലെ സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ആക്രമണ സമയത്ത് പ്രതി ചുന്ന ഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്നാണ് ദൃക്‌സാക്ഷികളിടെ മൊഴി. എന്നാല്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ ഇയാള്‍ വസ്ത്രം മാറിയിരുന്നു എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിട്ടുള്ളത്. ബാഗ് നഷ്ടമായിട്ടും ഇയാള്‍ എങ്ങനെ വസ്ത്രം മാറിയെന്ന കാര്യം ദുരൂഹമാണ്. ട്രെയിനിനകത്ത് പ്രതിക്ക് ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




