വാഹനം ഓടിച്ചപ്പോള്‍ പൊടിപാറി;തര്‍ക്കത്തില്‍ ഇടപ്പെട്ടതിന് വീടാക്രമിച്ച പ്രതി പിടിയില്‍

കോഴിക്കോട്:തര്‍ക്കത്തില്‍ ഇടപ്പെട്ടതിന് വീടാക്രമിച്ച പ്രതി പോലീസ് വലയില്‍ .
കോഴിക്കോട് ഉള്ളിയേരി പുതുവയല്‍കുനി പക്രന്റെ മകന്‍ ഫായിസ് (25) നെ മലപ്പുറം അരിക്കോട് ലോഡ്ജില്‍ വെച്ചാണ് അത്തോളി പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളിയേരിയ്ക്ക് സമീപം
തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന്റെ അടുക്കള ഭാഗത്ത് ഫായിസ് തീയിട്ടു. കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിഞ്ഞു. യുസഫ് വീട്ടിലുണ്ടായിരുന്നില്ല. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. ഫായിസിനെ മാതാവ് തിരിച്ചറിഞ്ഞിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ചായിരുന്നു തര്‍ക്കത്തിന് കാരണം. ഇതില്‍ യൂസഫ് ഇടപെട്ടതില്‍ പ്രകോപിച്ചാണ് ഫയിസ് വീട് ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്. കൃത്യ നടത്തിയ ശേഷം ഫായിസ് ഒളിവില്‍ പോയിരുന്നു. അത്തോളി സി ഐ
പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ മാരായ ആര്‍ രാജീവ്, കെ പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30 ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ ഷിബു , കെ എം അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നു. പ്രതിയെ ഇന്ന് രാവിലെ 11 മണിയോടെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top