സംസ്ഥാനത്തെ പ്രധാന ചെറുകിട ഇടത്തരം തുറമുഖമായ ബേപ്പൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഴം കൂട്ടലിനും നടപടി ആരംഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ ഓഫീസില്‍ നിന്നറിയിച്ചു.
തുറമുഖത്തിന്റെ റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് ഉള്‍പ്പെടെ അനായാസം തുറമുഖത്തെത്താന്‍ കപ്പല്‍ ചാലിന്റെ ആഴം കൂട്ടുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങി. തുറമുഖം മുതല്‍ അഴിമുഖം വരെ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 100 മീറ്റര്‍ വീതിയില്‍ കപ്പല്‍ ചാല്‍ 5.5 മീറ്റര്‍ ആഴമാക്കും. വാര്‍ഫ് ബേസിനും ആഴം കൂട്ടുന്നതോടെ കൂറ്റന്‍ കണ്ടെയ്‌നറുകള്‍ക്കും നങ്കൂരമിടാനാകും. 11. 8 കോടി രൂപ ഡ്രഡ്ജിങ്ങിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. സില്‍ക്കിന് പാട്ടത്തിന് നല്‍കിയ ഭൂമി കൂടി ഉടന്‍ ലഭ്യമാക്കി ഈ സ്ഥലവും നേരത്തെ ബേപ്പൂര്‍ കോവിലകത്തില്‍ നിന്നും 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കര്‍ ഭൂമിയും ചേര്‍ത്ത് ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി വിശാലമായ ഗോഡൗണ്‍ നിര്‍മ്മാണമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.
നിശ്ചലമായ ക്രെയ്‌നുകള്‍ യഥാസമയം കേടുപാടു തീര്‍ക്കുന്നതിനായി കേരള മാരിടൈം ബോര്‍ഡ് ഫണ്ടില്‍ നിന്നും സ്ഥിരം മുന്‍കൂര്‍ തുക നല്‍കും. മൊബൈല്‍ ക്രെയിന്‍ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചു. രണ്ട് , അഞ്ച് നമ്പര്‍ ക്രെയ്‌നുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കാര്‍ഗോ സ്‌കാനിങ് മെഷീന്‍ ആവശ്യമെങ്കില്‍ സ്ഥാപിക്കാനും മാരിടൈം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



