തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിന്‍. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം -കണ്ണൂര്‍ റൂട്ടിലാകും വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ്. ഒരുക്കങ്ങള്‍ക്ക് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കിട്ടി.
തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാകും വന്ദേഭാരത് സര്‍വ്വീസ്. 160 കിലോ മീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗത. പക്ഷെ കേരള സെക്ടറില്‍ ട്രാക്കിന്റെ വളവും തിരിവും കാരണം പരാമവധി 110 കിലോ മീറ്ററാകും വേഗത.
‘യുവം’ പരിപാടിയില്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി
നേരത്തേ 25ന് യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമെത്തി പ്രധാനമന്ത്രി മടങ്ങുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ യാത്രയ്ക്കു സജ്ജമെന്ന് അറിയിച്ചതോടെയാണ് പരിപാടിയില്‍ മാറ്റം വരുത്തിയത്.
സ്റ്റോപ്പുകള്‍ കുറച്ച് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നത് നേട്ടം. കെ റെയിലിന് കേന്ദ്രം റെഡ് സിഗ്‌നലിട്ട സമയത്ത് വന്ദേഭാരത് വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു.



