ഹജ്ജിന് വളണ്ടിയറാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിപ്പ്; ഇരയായത് നിരവധി പേര്‍, കേസെടുത്തു

കോഴിക്കോട്: ഹജ്ജിന് വളണ്ടിയറാക്കാമെന്ന് വാഗ്ദാനം നല്‍കി വ്യാജ പരസ്യം നല്‍കി തട്ടിപ്പ്. അഞ്ഞൂറോളം ആളുകളില്‍ നിന്നായാണ് പണം തട്ടിയത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു

പരസ്യം കണ്ടെത്തിയ സ്ത്രീകളടക്കം അഞ്ഞൂറോളം പേരില്‍ നിന്നാണ് 10000 മുതല്‍ 25000 രൂപ വരെ തട്ടിയത്. ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമടക്കം പണം പിരിക്കാനെത്തിയ ഏജന്റുമാര്‍ കൊണ്ടുപോയി. മുംബൈയില്‍ ട്രെയിനിങ്ങിന് വിളിക്കുമെന്ന് പറഞ്ഞ് മുങ്ങിയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വളണ്ടിയറാകാന്‍ അപേക്ഷിച്ചവര്‍ നല്‍കിയ രേഖകള്‍ ഫറോക്ക് പുഴയുടെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഏജന്റായിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സമൂഹ മാധ്യമങ്ങളില്‍ പരസ്യം പ്രചരിപ്പിച്ചാണ് തട്ടിപ്പ് താമസം, ഭക്ഷണം എന്നിവയും 1300 സൗദി റിയാല്‍ ശമ്പളവുമാ ണ് വാഗ്ദാനം. അപേക്ഷകര്‍ 20,000 രൂപ നല്‍കണം. ഇതില്‍ 10,000 രൂപ ആദ്യം അടയ്ക്കണം. പാ സ്‌പോര്‍ട്ടും നല്‍കണം. ഈ മാ സം പത്ത് മുതല്‍ ആറുമാസമാണ് ജോലിയുടെ കാലാവധിയായി പത്താം തീയതി സൗ ദിയിലേക്ക് പോകാമെന്നായിരുന്നു അറിയിപ്പ്. പലരും സംഘവു മായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കി ലും അവര്‍ പല കാരണങ്ങള്‍ പറ ഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെയാ ണ് തട്ടിപ്പിന് ഇരയായവര്‍ സംഘടിച്ചത്. സംഘത്തിന് വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാരുണ്ട ന്നാണ് വിവരം. ഇവരാണ് അപേ ക്ഷകരില്‍നിന്ന് പണം വാങ്ങുന്ന ത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top