Section

malabari-logo-mobile

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ കൊണ്ടുവന്ന ന്യൂ ജെന്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

HIGHLIGHTS : മലപ്പുറം: ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് എക്‌സസൈ് പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ...

മലപ്പുറം: ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് എക്‌സസൈ് പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. ഏറനാട് താലൂക്കില്‍ പാണ്ടിക്കാട് സ്വദേശിയായ ഫൈസല്‍ ( 26) ആണ്പിടിയിലായത്. ബൈക്കില്‍ കടത്തികൊണ്ട് വന്ന 4210 മില്ലിഗ്രാം (4.21 ഗ്രാം) മെതലീന്‍ ഡയോക്‌സിമീതെയ്ല്‍ ആം ഫിറ്റമിനാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 500 മില്ലിഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വെക്കുന്നത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതി സഞ്ചരിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബൈക്ക് റൈഡറുടെ വസ്ത്രധാരണയില്‍ വന്ന ഇയാളുടെ കയ്യുറക്കുള്ളില്‍ പോളിത്തീന്‍ സിബ് ലോക്ക് കവറിലാക്കിയാണ് മാരക മയക്കുമരുന്നായ എംഡിഎംഎ ബാംഗ്ലൂരില്‍ നിന്ന് ഇയാള്‍ കടത്തിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

sameeksha-malabarinews

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും കാളികാവ് റേഞ്ച് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ 0.45 ഗ്രാം എംഡിഎംഎ കരുവാരക്കുണ്ട് സ്വദേശിയായ യുവാവില്‍ നിന്ന് കഴിഞ്ഞയാഴ്ച ഉപയോഗത്തിനിടെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗ്ലൂരില്‍ ജോലി ചെയ്യുകയും ഇടക്കിടെ നാട്ടിലെത്തി എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവിനെ സംബന്ധിച്ച വിവരം ലഭിച്ചത്. ബാഗ്ലൂരില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് നേരിട്ടാണ് ഇയാള്‍ ഇത് കൈപ്പറ്റിയത്. ഗ്രാമിന് 1500 രൂപ നിരക്കില്‍ വാങ്ങിയത് കേരളത്തില്‍ 4000 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെറോബിന്‍ ബാബു,പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ഷിജുമോന്‍, കെ. ശങ്കരനാരായണന്‍ ,സി.ശ്രീകുമാര്‍ ഗ്രേഡ് പി.ഒമാരായ ശശിധരന്‍, അശോക് .പി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഭാഷ്, അരുണ്‍കുമാര്‍,ലിജിന്‍, ദിനേശ്, അഫ്‌സല്‍, ജിഷില്‍ നായര്‍ ഡ്രൈവര്‍,ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് ഒരാഴ്ചയോളം നിരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!