Section

malabari-logo-mobile

നെടുവ സ്‌കൂള്‍ നൂറാം വാര്‍ഷികം; പൂര്‍വ വിദ്യാര്‍ഥി സംഗമം 21ന്

HIGHLIGHTS : പരപ്പനങ്ങാടി: 2020 ല്‍ 100 വര്‍ഷം തികയുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏക ഗവണ്മെന്റ് ഹൈസ്‌കൂളായ നെടുവ സ്‌കൂള്‍ ഹൈടെക് സ്‌കൂളായി ഉയര്‍ന്ന സാഹച...

പരപ്പനങ്ങാടി: 2020 ല്‍ 100 വര്‍ഷം തികയുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏക ഗവണ്മെന്റ് ഹൈസ്‌കൂളായ നെടുവ സ്‌കൂള്‍ ഹൈടെക് സ്‌കൂളായി ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളിന്റെ ഉയര്‍ച്ചക്കും വേണ്ടി ‘നെടുവ ഗവ.സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 2018’ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടന രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാനും തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതിയ ഭൗതിക സാഹചര്യത്തിലേക്ക് മാറുന്ന സ്‌കൂളിന്റെ ഉദ്ഘാടനം 2020 ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നും പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് ഫര്‍ണിച്ചറുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവ നല്‍കുവാനും തീരുമാനിച്ചതായ് ഇവര്‍ പറഞ്ഞു. ആലോചന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ജനറല്‍ ബോഡി യോഗം 21ന് ശനിയാഴ്ച്ച ഉച്ചക്ക് മൂന്നിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.സ്വാഗത സംഘ രൂപീകരണത്തില്‍ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നും അറിയിച്ചു.ഫോണ്‍:9447303339.

sameeksha-malabarinews

പി കെ നാരായണന്‍കുട്ടി, കെ പ്രഭാകരന്‍, വി അരവിന്ദാക്ഷന്‍, ശിഫ അഷ്റഫ്, ഗിരീഷ് തോട്ടത്തില്‍, സി.സായികിഷോര്‍, സി.കേശവനുണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!