HIGHLIGHTS : Drug dealer remanded in custody
കോഴിക്കോട്: ജില്ലയില്‍ ലഹരിവസ്തുക്കളുടെ വ്യാപാരത്തിനെതിരെയുള്ള പൊലീസ് നടപടിയുടെ ഭാഗമായി കല്ലായി പാര്‍വതിപുരം സ്വദേശി പുതിയപാടം സി ടി ഹൗസില്‍ സഞ്ജിത് അലി (31)യെ എന്‍ഡിപിഎസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ആഗസ്തില്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി വന്ന ലോ റിയുടെ ക്യാബിനകത്തെ സ്പീ ക്കറിനകത്ത് 25 ലക്ഷം രൂപ വി ലയുള്ള 1.198 കിലോ എംഡി എംഎ പിടിച്ചതിനെ തുടര്‍ന്നു ള്ള അന്വേഷണത്തിലാണ് സഞ്ജിത് അലിക്കുവേണ്ടി കൊണ്ടുവരുന്നതാണെന്ന് മന സ്സിലായത്.
തുടര്‍ന്ന് ഇയാളു ടെ പന്നിയങ്കര പാര്‍വതിപുര ത്തുള്ള വീട്ടിലെ ശുചിമുറിയി ലെ ടുത്ത് ബ്രഷ് ഹോള്‍ഡറില്‍ നിന്ന് 12.76 ഗ്രാം എംഡിഎംഎയും തൂക്കാനുപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക്‌സ് ത്രാസും വില്‍പ്പനയിലൂടെ ലഭി ച്ച 6,02,500 രൂപയും കണ്ട ത്തി. തുടര്‍ന്ന്, ഇയാളെ അറസ്റ്റ് ചെയ്തു. ബംഗളുരുവില്‍ നിന്ന് എംഡിഎംഎ മൊത്തമായി കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി.
പന്നിയങ്കര പൊലീസ് ഇന്‍ സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സിറ്റി പൊ ലീസ് കമീഷണര്‍ നല്‍കിയ ശു പാര്‍ശയിലാണ് അഡീഷ ണല്‍ ചീഫ് സെക്രട്ടറി കരു തല്‍ തടങ്കല്‍ ഉത്തരവ് പുറ പ്പെടുവിച്ചത്. നിലവില്‍ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡി യിലുള്ള പ്രതിയെ കരുതല്‍ തടവ് ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു