കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന ഫ്‌ലവര്‍ ഷോ ഇന്ന്‌ മുതല്‍

കോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന 45-ാമത് ഫ്‌ലവര്‍ ഷോ ആറുമുതല്‍ 16 വരെ ബീച്ചിന് സമീപത്തെ മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. ഫ്‌ലവര്‍ ഷോയുടെ മുന്നോടിയായി പുഷ്പാലംകൃത വാഹനഘോഷയാത്ര നടന്നു.

16,000 ചതുരശ്ര അടിയിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിര്‍മിച്ച അക്വസ്-കേപ്പിങ്, 3000 ചതുരശ്ര അടിയില്‍ പച്ചക്കറിത്തോട്ടം തുടങ്ങിയവയുമുണ്ട്. വിവിധ മത്സരങ്ങളും കലാപരിപാടികളും ഷോയുടെ ഭാഗമായി നടക്കും.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടേതുള്‍പ്പെടെ വിവിധ സ്റ്റാളുകള്‍ ഉണ്ടാകും. കുടുംബശ്രീ മിഷന്‍ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയുള്ള ഫ്‌ലവര്‍ ഷോയില്‍ മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top